ചേരുവകൾ
നെല്ലിക്ക – 250 ഗ്രാം
ഓയിൽ – 5 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ചുവന്ന മുളക് – 2 എണ്ണം
വെളുത്തുള്ളി – 10 അല്ലി
കറിവേപ്പില
കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
ഉലുവ പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
തിളപ്പിച്ച വെള്ളം – 1/2 – 3/4 കപ്പ്
വിനാഗിരി – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ പത്ത് മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കണം. നെല്ലിക്ക ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലോ അഞ്ചോ ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളക് രണ്ടായി മുറിച്ചതും പത്തല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും നാല് പച്ചമുളക് ചെറുതായി മുറിച്ചതും ചേർത്ത് കുറഞ്ഞ തീയിൽ നന്നായി മൂപ്പിച്ചെടുക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്യാം. അടുത്തതായി ഒരു ടേബിൾ സ്പൂൺ വീതം കാശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. വീണ്ടും തീ ഓൺ ചെയ്ത് കുറഞ്ഞ തീയിൽ വച്ച ശേഷം നല്ലപോലെ ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ വീതം ഉലുവ പൊടിയും കായം പൊടിയും ചേർത്തു കൊടുക്കണം.