ചേരുവകൾ
നെത്തോലി – 1/2 kg
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – 12 എണ്ണം
വെളുത്തുള്ളി -10 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
മുളക് പൊടി – 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പുളി വെള്ളം – ആവശ്യത്തിന്
പച്ചമുളക് – 6 എണ്ണം
ഉലുവ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
പെരുംജീരകം – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ പന്ത്രണ്ട് അല്ലി ചെറിയ ഉള്ളിയും പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ഇനിയെല്ലാം കൂടി നല്ലപോലെ മൂപ്പിച്ചെടുക്കാം. എല്ലാം നന്നായി മൂത്ത് വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. തക്കാളി നന്നായി വെന്ത് വരുന്നത് വരെ വഴറ്റിയെടുക്കാം. സ്റ്റവ് ലോ ഫ്ലെയിമിൽ വെച്ച ശേഷം കാൽ ടീസ്പൂൺ വലിയ ജീരകം, മൂന്ന് ടേബിൾ സ്പൂൺ മുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എല്ലാം കൂടി നല്ലപോലെ വഴറ്റി പൊടികൾ മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. സ്റ്റവ് ഓഫ് ചെയ്ത് ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി അരിച്ചെടുക്കാം. അടുത്തതായി ഒരു ചട്ടി ചൂടാവാൻ വെച്ച ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് ഉലുവ ചേർത്ത് പൊട്ടി വരുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ആറ് പച്ചമുളകും കൂടി ചേർത്ത് കൊടുക്കണം. എല്ലാം നന്നായി മൂത്ത് വരുമ്പോൾ അരച്ച് വെച്ച അരപ്പ് ചേർത്ത് കൊടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അതും കൂടി ചേർത്ത് കൊടുക്കാം. അതിനുശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് പുളിക്ക് ആവശ്യമായ പുളി വെള്ളവും ആവശ്യമായ ഉപ്പും കൂടി ചേർത്ത് കറി നല്ലപോലെ തിളപ്പിച്ചെടുക്കണം. കറി നന്നായി തിളച്ച് വരുമ്പോൾ നെത്തോലി ചേർത്ത് കൊടുക്കാം. ഇത് തിളച്ച് വരുമ്പോൾ 5 മിനിറ്റ് ലോ ഫ്ലെയിമിൽ അടച്ച് വെച്ച് വേവിച്ചെടുക്കാം. കറിക്ക് മുകളിൽ കുറച്ച് കറിവേപ്പില കൂടി ഇട്ട് തീ ഓഫ് ചെയ്യാം.