ചേരുവകൾ
കോവയ്ക്ക -1/2 kg
കാശ്മീരി ചില്ലി -1 tsp
മഞ്ഞൾ പൊടി -1/2 tsp
സവാള -1 medium
ചില്ലി ഫ്ലേക്സ് 11/2 tsp
ഉള്ളി-10 pcs
ഉണ്ടാക്കുന്ന വിധം
ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും നുറുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം കറിവേപ്പില, ചതച്ചെടുത്ത ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക.എന്നിട്ട് അതിലേക്ക് ഉണക്കമുളക് ചതച്ചത് ചേർത്തിളക്കുക. ശേഷം കോവക്ക ചേർത്ത് മെഴുക്കുപുരട്ടി തയ്യാറാക്കാം.