കൊച്ചു കുട്ടികൾക്ക് ആഹാരം കൊടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട് കൊച്ചുകുട്ടികൾക്ക് എന്ത് ആഹാരം കൊടുത്താലും അവരിൽ ചിലർക്കെങ്കിലും അലർജിയും മറ്റും ഉണ്ടാവാറുണ്ട്. കുട്ടികൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് കൂടുതൽ അമ്മമാർക്കും ഉള്ള സംശയങ്ങളിൽ ഒന്നാണ് കുട്ടികൾക്ക് പാക്കറ്റ് പാല് കൊടുക്കാമോ എന്നത്. എന്നാൽ പശുവിൻ പാലിനേക്കാൾ കൂടുതൽ കുട്ടികൾക്ക് നല്ലത് പാക്കറ്റ് പാലാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ സാധിക്കില്ല എന്നാൽ അതൊരു സത്യമാണ്. അതിന് ചില കാരണങ്ങളുണ്ട്
പാക്കറ്റ് പാൽ എന്നാൽ അത് പാസ്ചറൈസ്ഡ് മിൽക്ക് ആണ്. അതിനാൽ തന്നെ ഇത് കൂടുതൽ തിളപ്പിക്കേണ്ട ആവശ്യം വരുന്നില്ല എന്നാൽ നാടൻ പാലിൽ കൂടുതലും ബാക്ടീരിയകളും ഫംഗസുകളും നിലനിൽക്കുന്നത് കൊണ്ട് തന്നെ ഇത് തിളപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു ഇനി തിളപ്പിക്കുകയാണെങ്കിൽ തന്നെ ഇതിലുള്ള എല്ലാ ബാക്ടീരിയകളും പെട്ടെന്ന് പോകാനുള്ള സാധ്യത വളരെ കുറവാണ് അതുകൊണ്ട് കൊച്ചുകുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പാക്കറ്റ് തന്നെയാണ് മികച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ആറുമാസം മുതലുള്ള കുട്ടികൾ കാണാമെങ്കിൽ ഏറ്റവും മികച്ചത് കൊടുക്കാൻ തേങ്ങാപ്പാല് തന്നെയാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുട്ടികൾക്ക് നല്ല രീതിയിൽ തന്നെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഭക്ഷണം ലഭിക്കുകയും ചെയ്യും. പാക്കറ്റ് പാലാണോ നാടൻപാൽ ആണോ നല്ലത് എന്നത് പല അമ്മമാർക്കും അറിയാത്ത ഒരു വലിയ സംശയം തന്നെയാണ് പലപ്പോഴും മികച്ച ഒരു പീഡിയാട്രീഷനെ കാണുകയാണെങ്കിൽ അദ്ദേഹം ഈ സംശയത്തിന് കൃത്യമായ രീതിയിലുള്ള ഒരു മറുപടി നൽകുകയും ചെയ്യും…
Story Highlights ;packet milk benafits