വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി വൈകാരികമായായിരുന്നു സംസാരിച്ചിരുന്നത്. ഒരു നല്ല കാമറമാൻ എങ്ങനെയാണ് കാമറയിലൂടെ വസ്തുവിനെ നോക്കിക്കാണേണ്ടതെന്ന ഉപമ ഉപയോഗിച്ചായിരുന്നു അദ്ദേഹം പ്രിയങ്ക ഗാന്ധിയുടെ സവിശേഷതകൾ പറഞ്ഞത്.
തനിക്കുവേണ്ടി നിരവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിന് വേണ്ടിയും മാതാവിനു വേണ്ടിയും വന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൺവീനർ എന്ന സ്ഥാനത്തായിരുന്നു പ്രിയങ്ക ഉണ്ടായിരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മോദി സർക്കാർ പ്രവർത്തിക്കുന്നത് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കൾക്ക് വേണ്ടിയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
STORY HIGHLIGHT: rahul gandhi says priyanka gandhi is the most suitable representative for wayanad