Kerala

ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി വീണാ ജോർജിന് തലകറക്കം – veena george hospitalized chelakkara campaign

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലക്കരയിൽ എത്തിയ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ വൈകുന്നേരമാണു മന്ത്രിയെ ചികിത്സയ്‌ക്കെത്തിച്ചത്.

രക്തസമ്മർദം ഉയർന്നതോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നു ഡോക്ടർമാർ പറഞ്ഞു. വിശദ പരിശോധനയ്ക്ക് ശേഷം മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.

STORY HIGHLIGHT: veena george hospitalized chelakkara campaign