തൃശൂര്‍ പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേസെടുത്ത നടപടിയോട് പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കേസെടുത്ത നടപടി പകപോക്കലാണോ എന്നറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയം നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.
കൂടാതെ സുരേഷ് ഗോപി നടത്തിയ ‘ഒറ്റതന്ത’ പ്രയോഗത്തിലും വിശദീകരണം നല്കി. ഒറ്റതന്ത പ്രയോഗം താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാണ് നിശ്ചയിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. താന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ ആണെന്ന് പറഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് അഡ്വ. സുമേഷ് നല്കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. സുരേഷ് ഗോപിക്ക് പുറമേ അഭിജിത് നായര്‍, ആംബുലന്‍സിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHT: suresh gopi reaction on case on ambulance travel controversy