മലപ്പുറം തലപ്പാറയിൽ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു അപകടം. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപത്തെ പാടത്തേക്ക് തലകീഴായി മറയുകയായിരുന്നു. അപകടത്തില്‍ പതിനാറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
STORY HIGHLIGHT: ksrtc accident in malappuram