രുചികരമായ അഫ്ഗാനി ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.
ആവശ്യമായ ചേരുവകൾ
- എണ്ണ
- ഉരുളക്കിഴങ്ങ്
- സവാള
- തക്കാളി
- ഉപ്പ്
- കുരുമുളക് പൊടി
- മുട്ട
- മല്ലിയില
- പച്ചമുളക്
തയ്യാറാക്കുന്ന വിധം
ഇതു തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽകപ്പ് എണ്ണ ചേർത്ത് കൊടുത്തു ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കണം. രണ്ട് മിനിറ്റിനു ശേഷം അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് ചേർക്കാം. ഇത് രണ്ട് മിനിറ്റോളം വഴറ്റണം. ശേഷം ഒരു കപ്പ് തക്കാളി അരിഞ്ഞത് ചേർത്തുകൊടുക്കാം. കൂടെ ഉപ്പും കുരുമുളക് പൊടിയും കൂടെ ചേർത്തുകൊടുക്കാം. എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം പാൻ മൂടിവെച്ച് നന്നായി സോഫ്റ്റായി വരുന്നതുവരെ വേവിക്കുക.
ശേഷം പാൻ തുറന്ന് മസാലകൾ എല്ലായിടത്തും ഒരുപോലെ പരത്തി വെച്ചതിനുശേഷം ഇതിനു മുകളിലേക്ക് അഞ്ച് മുട്ടകൾ പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. ഇതിനു മുകളിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും പച്ചമുളകും കുരുമുളകുപൊടിയും ചേർത്ത് കൊടുക്കണം. ശേഷം പാൻ മൂടിവെച്ച് വീണ്ടും ചെറിയ തീയിൽ നന്നായി വേവിക്കണം. ഇനി മുറിച്ചെടുത്ത് കഴിക്കാം.