Food

കഞ്ഞിക്കൊപ്പം കഴിക്കാൻ ഈ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി മാത്രം മതി | Dried shrimp chammanthi powder

ഉണക്ക ചെമ്മീൻ ചമ്മന്തി ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ? ഇതാ ഒരുപാട് നാളത്തേക്ക് സൂക്ഷിക്കാൻ കഴിയുന്ന ഉണക്ക ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി നോക്കാം. വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • തേങ്ങ
  • ചെറിയ ഉള്ളി
  • വെളുത്തുള്ളി
  • മുളകുപൊടി
  • പുളി

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് തേങ്ങാചിരവിയതും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാം. നല്ല ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം മുളകുപൊടി ചേർക്കാം. വീണ്ടും വന്നു മിക്സ് ചെയ്തതിനു ശേഷം പുളി ചേർത്തു കൊടുക്കാം എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ഉണക്കച്ചെമ്മീൻ കഴുകി വൃത്തിയാക്കി ഡ്രൈ ആക്കി എടുത്തത് ചേർക്കാം. വീണ്ടും നല്ലതുപോലെ ചൂടാക്കി കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഇനി മിക്സിയിൽ ഇട്ട് തരിതരിയായി പൊടിച്ചെടുത്താൽ അടിപൊളി ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി തയ്യാർ. ഇതിനെ എയർ ടൈറ്റ് ആയ ഒരു കുപ്പിയിൽ അടച്ച് സൂക്ഷിച്ചാൽ മതി.