സ്ത്രീപീഡന കേസിൽ പ്രതിയായ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ആവശ്യപ്പെടണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി. സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിക്കാനും വ്യന്ദാ കാരാട്ട് തയ്യാറാകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
നടക്കാത്ത സ്ത്രീ ചൂഷണം നടന്നുവെന്ന് പറഞ്ഞ് സമരം ചെയ്യാറുള്ള സിപിഎം വനിതാ നേതാക്കൾ മുകേഷിനെതിരെ കേസ് എടുത്തിട്ടും, ശ്രീമതി ടീച്ചറും ഷൈലജ ടീച്ചറും വായ് തുറക്കാത്തത് സ്ത്രീ കളോടുള്ള വെല്ലുവിളിയാണ്. മുകേഷിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇവർ ഏറ്റെടുക്കേണ്ടന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു. കൂടാതെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച മഹിള കോൺഗ്രസ് പ്രവർത്തകർ ജില്ലകളിൽ മഹിള മാർച്ച് നടത്തും.
സി.പി.ഐ. നേതാവ് ആനി രാജ കാണിച്ച ആർജവം വൃന്ദാ കാരാട്ടും പ്രകടിപ്പിക്കണം. സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിക്കാനും വ്യന്ദാ കാരാട്ട് തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് രാജിവെയ്ക്കും വരെ മഹിള കോൺഗ്രസ് പ്രവർത്തകർ തെരുവിലായിരിക്കുമെന്നും ജെബി മേത്തർ പറഞ്ഞു.
STORY HIGHLIGHT: vyanda karat should ask mukesh mla to step down joby mather