മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമ ലോകത്തെ മിന്നും താരങ്ങളാണ്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ മക്കളും മരുമക്കളും കൊച്ചുമക്കളും ചേർന്ന് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്.
‘കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,’ എന്നാണ് അമ്മയ്ക്ക് ആശംസ നേർന്ന് പൃഥ്വിരാജ് കുറിച്ചത്. അമ്മയുടെ സപ്തതി ആഘോഷചിത്രങ്ങൾ പൃഥ്വിരാജാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര, അലംകൃത എല്ലാവരും അടങ്ങുന്ന കുടുംബചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്തു.
സമൂഹമാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാത്ത പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മല്ലികയ്ക്ക് ആശംസകളുമായി എത്തിയത്.
STORY HIGHLIGHT: prithviraj sukumaran birthday wish to mother mallika sukumaran