ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു. വിമാനം വീഴുന്നതിനു തൊട്ടുമുൻപ് പുറത്തേക്കു ചാടിയ പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. നിലത്തുവീണ വിമാനം കത്തിയമർന്നു.
ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. താഴെ വീണ വിമാനം കത്തിയമരുന്നതും നാട്ടുകാർ ചുറ്റും കൂടി നിൽക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടകാരണം വ്യക്തമായിട്ടില്ല.
*A MiG-29 fighter jet has crashed near Agra, Uttar Pradesh. The pilot has ejected from the plane. The plane had taken off from Adampur in Punjab and was en route to Agra for an exercise when the incident happened.*#airforce #Accident #mig29 pic.twitter.com/RLIwA9o7GI
— Amit Chaudhary अमित चौधरी🇮🇳(Republic Bharat) (@Amit7Chaudhary) November 4, 2024
സാങ്കേതിക തകരാറുകളെ തുടർന്ന് സെപ്തംബറിൽ മിഗ്-29 വിമാനം രാജസ്ഥാനിൽ തകർന്നുവീണിരുന്നു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപ്പിച്ചു.
STORY HIGHLIGHT: indian air force flight collapsed in uttar pradesh