India

യുപിയില്‍ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു – indian air force flight collapsed in uttar pradesh

രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇത്

ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു. വിമാനം വീഴുന്നതിനു തൊട്ടുമുൻപ് പുറത്തേക്കു ചാടിയ പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. നിലത്തുവീണ വിമാനം കത്തിയമർന്നു.

ആ​ഗ്രയിലെ സോം​ഗ ​ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. താഴെ വീണ വിമാനം കത്തിയമരുന്നതും നാട്ടുകാർ ചുറ്റും കൂടി നിൽക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടകാരണം വ്യക്തമായിട്ടില്ല.

സാങ്കേതിക തകരാറുകളെ തുടർന്ന് സെപ്തംബറിൽ മി​ഗ്-29 വിമാനം രാജസ്ഥാനിൽ തകർന്നുവീണിരുന്നു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപ്പിച്ചു.

STORY HIGHLIGHT: indian air force flight collapsed in uttar pradesh