പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് വീട്ടിലെത്തി ബിജെപി നേതാവ് ശിവശങ്കരന്. ആത്മാഭിമാനം പരമ പ്രധാനമാണെന്നും മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും കുറിച്ച് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്നാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
പാലക്കാട്ടെ പ്രചാരണ വേദികളില്‍ സന്ദീപ് വാര്യരുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സന്ദീപുമായുള്ള കൂടിക്കാഴ്ച പാര്ട്ടിപരമല്ലെന്നും വ്യക്തിപരമാണെന്നും സന്ദീപിന്റെ വീട്ടിലെത്തിയ ശിവശങ്കരന് മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിനുണ്ടായ വിഷമം പങ്കുവെക്കാന്‍ ഒരു സുഹൃത്തെന്ന നിലയിലാണ് വന്നത്. സന്ദീപിനുണ്ടായ വിഷമം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കും. ഈ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും പുറത്തുപോകുമെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്നും ആരും പ്രതീക്ഷിക്കണ്ടെന്നും ശിവശങ്കരന് പറഞ്ഞു.
STORY HIGHLIGHT: sivasankaran at sandeep warrier home palakkad byelection