സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. 2020 മുതല്‍ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്. ശ്രീകുമാര്‍ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി.
ഒടിയന് സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യർ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ നാലു വർഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നൽകിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്.
STORY HIGHLIGHT: manju warriers case on sreekumaran menon dropped