ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമെല്ലാം വീട്ടിൽ എത്തിയിരുന്നു. എന്നാൽ തന്റെ മനസ്സിൽ ശൂന്യത മാത്രമാണെന്നും ഇപ്പോഴുള്ള നിലപാടിൽ മാറ്റമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്നും തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
നിലവില്‍ താന്‍ ബിജെപിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യക്തിപരമായി ആരെയും വേദനിപ്പിച്ചിട്ടില്ല. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദര് ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
STORY HIGHLIGHT: sandeep varier welcomes cpim leaders move to welcome him to party