News

കോട്ടയത്ത് ഇരട്ട കൊലപാതകം; ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടി കൊലപ്പെടുത്തി യുവാവ് – man hacked his wife and mother in law to death in kottayam

സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവന്‍തുരുത്തിയിലാണ് സംഭവം. മറവന്‍തുരുത്ത് സ്വദേശിനികളായ ശിവപ്രസാദത്തിൽ ഗീത മകൾ ശിവ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശിവപ്രിയയുടെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് നിതിനും ശിവപ്രിയയും അകന്നാണ് കഴിഞ്ഞിരുന്നത്.  കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

STORY HIGHLIGHT: man hacked his wife and mother in law to death in kottayam