കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ 2 പേരെയും കസ്റ്റഡിയിലെടുത്തു. റിയാദില്‍നിന്നു വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സ്വർണം കടത്തിയത്.
തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി സ്വര്‍ണം സ്വീകരിക്കാന്‍ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്, സലാം എന്നിവരെയും കസ്റ്റഡിയിലെടുത്തു. വിമാനത്താവള പരിസരത്തുനിന്നും രണ്ടാഴ്ചയ്ക്കിടെ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണക്കടത്തു കേസാണിത്.
STORY HIGHLIGHT: gold smuggling busted karipur airport