Celebrities

മൂന്ന് മക്കളെ സാക്ഷിയാക്കി സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി – sunny leone marries again pictures go viral

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മക്കളായ നിഷ, നോഹ, അഷര്‍ എന്നിവരെ സാക്ഷിയാക്കി മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മാലിദ്വീപില്‍ നടന്ന വിവാഹ ആഘോഷങ്ങളുടെ ചിത്രം സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

‘ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’ വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോൺ കുറിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗണ്‍ ധരിച്ചാണ് സണ്ണി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഏറെ കാലമായി ഇരുവരുടെയും മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഇരുവരോടും അടുപ്പമുള്ളവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് ആശംസകളും സ്നേഹവും അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. 2011 ലാണ് മ്യൂസിഷനായ ഡാനിയല്‍ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ല്‍ സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. പിന്നീട് വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന രണ്ടു ആണ്‍കുട്ടികളും ദമ്പതികള്‍ക്കുണ്ട്.

STORY HIGHLIGHT: sunny leone marries again pictures go viral