രാജ്യത്തെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും. പരസ്പരം മനസിലാക്കിയുള്ള അവരുടെ ജീവിതം തന്നെയാണ് ആരാധകർക്ക് അവരോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണവും. എന്നാൽ തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല, മാത്രമല്ല മക്കളായ വാമികയെയും അകായെയും മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് പരമാവധി അകറ്റി നിർത്താനും താരദമ്പതികൾ ശ്രമിക്കാറുണ്ട്.
വിരാടിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അനുഷ്ക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടു മക്കളെയും കയ്യിലെടുത്തു നിൽക്കുന്ന കോഹ്ലിയെ ആണ് ചിത്രത്തിൽ കാണാനാവുക. കുട്ടികളുടെ മുഖം ഹാർട്ട് ഇമോജികൾ കൊണ്ട് മറച്ചിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിട്ടുള്ളത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റ് ചെയ്തിട്ടുള്ളത്.
View this post on Instagram
അടുത്തിടെ, രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ തന്റെ പാരന്റിംഗ് രീതികളെ പറ്റിയുമെല്ലാം അനുഷ്ക മനസ്സു തുറന്നിരുന്നു. ഏതാനും മാസങ്ങളായി വിരാടും അനുഷ്കയും മക്കൾക്കൊപ്പം ലണ്ടനിലാണ്.
STORY HIGHLIGHT: Anushka Sharma shares first picture of baby son Akaay with sister Vamika on Virat Kohli’s birthday