ശിവകാര്ത്തികേയൻ നായകനായും സായ് പല്ലവി നായികയായും വന്ന ചിത്രമാണ് അമരൻ. ചിത്രം ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിട്ടുണ്ട്. ചിത്രം കണ്ട നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ അമരൻ കണ്ട് ഇഷ്ടപ്പെട്ടുവെന്ന് അഭിപ്രായം പാഞ്ഞെത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.
മേജര്‍ മുകുന്ദ് വരദരാജിന്റെയും റെബേക്കയുടെയും യഥാര്‍ഥ ജീവിതം കണ്ടു. ചിത്രം ഇഷ്ടപ്പെട്ടുവെന്ന് തന്റെ കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു സൂര്യ. എന്നാൽ ജയ് ഭീമിന് ശേഷം ക്ലാസിക് സിനിമ തമിഴകത്തിന്റേത് ശിവകാര്‍ത്തികയന്റെ അമരൻ ആണെന്ന് പറയുകയായിരുന്നു ജ്യോതിക. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിക്കുകയും ചെയ്തു ജ്യോതിക. മുകുന്ദായി ജീവിക്കാൻ ചിത്രത്തിനായി ശിവകാര്ത്തികേയൻ എത്ര മാത്രം പരിശ്രമം നടത്തിയെന്ന് വ്യക്തമാകും. സായ് പല്ലവി എത്ര മികച്ചതായിരിക്കുന്നു ചിത്രത്തില്‍ എന്നും ജ്യോതിക കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ശിവ കാർത്തികേയന്റെയും സായ് പല്ലവിയുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി തന്നെ അടയാളപ്പെടുത്തുമെന്നാണ് എല്ലാവരുടെയും അഭിപ്രായം. മുകുന്ദായി താൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്മിക്കാര് അഭിനന്ദിച്ചു എന്നും ശിവകാര്ത്തികേയൻ പറഞ്ഞിരുന്നു. മേജർ മുകുന്ദ് വരദരാജൻ എന്ന ധീര രക്തസാക്ഷിയുടെ ജീവിതവും പ്രണയവും സമാനതകളില്ലാത്ത പോരാട്ട വീര്യവുമാണ് അമരൻ എന്ന ചിത്രത്തിന്റെ പ്രമേയം.
View this post on Instagram
സായ് പല്ലവിയാണ് ശിവകാര്ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.
STORY HIGHLIGHT: suriya jyothika watched amaran says opinion