Celebrities

താരത്തിന്റെ ആസ്തി 47 കോടി രൂപ ; അമരന് വാങ്ങിച്ച പ്രതിഫലം പുറത്ത് വിട്ട് സായ് പല്ലവി

സായ് പല്ലവി ഒരു സിനിമയ്‍ക്ക് വാങ്ങിക്കുന്ന പ്രതിഫലവും പുറത്ത്.

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തിളങ്ങുന്ന താരമാണ് സായ് പല്ലവി. അമരൻ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ എത്തിയതും വിജയമായതും. സായ് പല്ലവിയുടെ ആസ്‍തിയെ കുറിച്ചുള്ള വാര്‍ത്തയാണ് പുതുതായി പുറത്ത് വരുന്നത്. സായ് പല്ലവിയുടെ ആസ്‍തി 47 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ നിന്നുള്ള പ്രതിഫലം തന്നെയാണ് താരത്തിന്റെ പ്രധാന വരുമാനം എന്നാണ് റിപ്പോര്‍ട്ട്.

സായ് പല്ലവി കുറച്ച് പരസ്യ ചിത്രങ്ങള്‍ നിരസിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അമരന് പ്രതിഫലം മൂന്ന് കോടിയാണ് താരത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമിയുടെ സംവിധാനത്തില്‍ വന്ന ചിത്രത്തില്‍ നായകനായ ശിവകാര്‍ത്തികേയനും സായ് പല്ലവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നാണ് അഭിപ്രായങ്ങള്‍.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം തണ്ടേലും ചര്‍ച്ചകളില്‍ നിറയുന്നതിനാല്‍ ആകാംക്ഷയുണ്ടാക്കുന്നതാണ്. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.