ഹസ്തദാന വിവാദത്തിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും കോൺഗ്രസ് നേതാക്കളുടെയും നിലപാട് തള്ളി ശശി തരൂർ എം.പി. സ്ഥാനാര്‍ത്ഥികൾ പരസ്പരം കൈ കൊടുക്കുന്നതിൽ തെറ്റില്ലെന്നും എതിർചേരിയിലുള്ളവരോടും മാന്യത കാണിക്കണമെന്നും തരൂർ പാലക്കാട് പറഞ്ഞു. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ടെത്തിയപ്പോഴായിരുന്നു പ്രതികരണം.
തന്റെ പ്രചാരണത്തിൽ ഒ. രാജഗോപാലിനെ കണ്ടപ്പോൾ പരസ്പരം ഷാളുകൾ കൈമാറിയിട്ടുണ്ട്. ആ സ്നേഹപ്രകടനം ആശയപരമായ അടുപ്പമല്ല. സൗഹൃദപരമായതാണെന്നും. പാലക്കാട്ടെ സവിശേഷ സാഹചര്യത്തിന്റെ ഭാഗമായാകാം അങ്ങനെ സംഭവിച്ചതെന്നും ശശി തരൂർ വ്യക്തമാക്കി.
എന്നാൽ ഹസ്തദാനം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അതിൽ വിമർശനത്തിന് യാതൊരു കഥയുമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
STORY HIGHLIGHT: shashi tharoor rejects shafi parambil and rahul mankoottathil in handshake controversy