അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍കൊണ്ട് ശ്രദ്ധേയനായ അലന് ലിക്ട്മാന്റെ പ്രവചനം ഉറ്റുനോക്കത്താവർ വിരളമാണ്. ഇതിന് മുൻപ് ലിക്ടമാൻ നടത്തിയ 2024 അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രവചനം വലിയ രീതിയിൽ ചർച്ചയായിരുന്നു.
ചരിത്രം കുറിച്ചുകൊണ്ട് കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് അലന് ലിക്ടാമാൻ്റെ പ്രവചനം. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായും, ആദ്യ ആഫ്രിക്കന്‍- ഏഷ്യന്‍ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടും എന്ന് എന്‍.ഡി.ടി.വിയുടെ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൊണാൾഡ് ട്രംപിന് നേരിയ മുന്‍തൂക്കം നല്കുന്ന അഭിപ്രായ വോട്ടെടുപ്പുകളെ തള്ളിപറഞ്ഞുകൊണ്ടാണ് പ്രവചനം നടത്തിയിരിക്കുന്നത്.
STORY HIGHLIGHT: president prediction allan litchma