പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർഥന് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഏഴു മാസം പിന്നിട്ടിട്ടും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ സര്‍ക്കാരോ സര്‍വകലാശാലയോ തയാറായിട്ടില്ലെന്ന് ക്യാംപെയ്ന് കമ്മിറ്റി വ്യക്തമാക്കി.
സിദ്ധാർഥന്റെ സഹോദരന്റെ തുടര്‍പഠന ചെലവിനുള്ള സാമ്പത്തിക സഹായം നല്കാന് സർവകലാശാലയ്ക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി നിവേദനം നൽകി.
‘മരണത്തിന് ഉത്തരവാദികള്‍ എന്ന കാരണത്താല്‍ ഏതാനും വിദ്യാർഥികളെയും കോളജ് ഡീന്‍, വാര്ഡന് എന്നിവരെയും കോളജില്‍ നിന്നും പുറത്താക്കി എന്നതൊഴിച്ചാല്‍ കുടുംബത്തെ സഹായിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓര്‍മയായി സൂക്ഷിക്കാന്‍ സിദ്ധാർഥന്റെ വസ്ത്രങ്ങള്‍, കണ്ണട, പഴ്സ്, ഐഡി കാര്‍ഡ്, പുസ്തകങ്ങള്‍ എന്നിവ പോലും മാതാപിതാക്കള്‍ക്ക് കൈമാറാതെ യൂണിവേഴ്സിറ്റി അധികൃതര്‍ നഷ്ടപ്പെടുത്തി’ എന്നും കമ്മിറ്റി ആരോപിച്ചു.
STORY HIGHLIGHT: siddharthan death pookode veterinary college justice