കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരൻ മരിച്ച നിലയിൽ. ബെലഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽദാർ ഓഫീസിലാണ് സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് തഹസിൽദാറുടെ ചേംബറിനകത്ത് ഒരാൾ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചത്. ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. മരിച്ചയാളുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും മറ്റ് അന്വേഷണോദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
STORY HIGHLIGHT: government officer found dead tahsildar chamber