Malappuram

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു – nilambur youth killed jeep bike accident

നിലമ്പൂരില്‍ ജീപ്പും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചുങ്കത്തറയിലെ വെള്ളാരംപാറ വീട്ടിൽ ആദിൽ ആണ് മരിച്ചത്. ആദിൽ രാവിലെ ചുങ്കത്തറയിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയതായിരുന്നു. തിരുവാലി റോഡിൽ പൂവ്വത്തിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് എതിരെ വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഉടൻ തന്നെ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹ പരിശോധനയെ തുടർന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ശരീരം ബന്ധുക്കൾക്ക് വിട്ട് നൽകി.

STORY HIGHLIGHT: nilambur youth killed jeep bike accident

Latest News