പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഗംഭീരമായി പോവുകയാണെന്ന് എം.പി. വി.കെ. ശ്രീകണ്ഠൻ. തിരഞ്ഞെടുപ്പ് തീയതി നീട്ടിക്കിട്ടിയതോടെ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ദിവസങ്ങൾ അധികമായി കിട്ടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിൽ ഇപ്പോൾ കൂട്ട അടിയാണ് നടക്കുന്നത്. സന്ദീപ് ഇപ്പോൾ ഒരു പാർട്ടിയിലാണ്. ആ പാർട്ടിവിട്ട് നിലപാട് വ്യക്തമാക്കിയാൽ അദ്ദേഹത്തെ കോൺഗ്രസ് ഉറപ്പായിട്ടും സ്വാഗതം ചെയ്യുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. സന്ദീപിനെ കോൺഗ്രസിൽ വേണ്ട എന്നാണ് മുരളീധരൻ പറയുന്നതെന്ന ചോദ്യത്തിന് ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായമുണ്ടാകുമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
STORY HIGHLIGHT: vk sreekandan mp sandeep varier issue bjp kerala palakkad by election