Kerala

‘നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ക്രൂശിക്കരുത്’; അരുണ്‍ കെ വിജയന് ഐഎഎസ് അസോസിയേഷൻ്റെ പിന്തുണ – ias association support to kannur collector on naveen babu death

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്നും ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി എത്തിയത്.

സംഭവമുണ്ടായതു മുതൽ കളക്ടർക്കെതിരേ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. പിപി ദിവ്യ ഇത്തരത്തിൽ ഒരു പരാമർശം നടത്തുമ്പോൾ എന്തുകൊണ്ട് കളക്ടർ ഇടപെട്ടില്ല, നവീൻ നവീൻ ബാബുവിനെ എന്തുകൊണ്ട് കളക്ടർ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

STORY HIGHLIGHT: ias association support to kannur collector on naveen babu death