Kerala

ഡ്യൂട്ടിയിലുള്ള ഡോക്ടർക്കെതിരെ ഭീഷണി മുഴക്കിയ പി.വി.അൻവറിനെതിരെ കേസെടുക്കണമെന്ന് ഐഎംഎ – ima demands action against mla pv anwar doctor threats

ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ.

തിരക്കേറിയ ഒപിയിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ ഭീഷണി സ്വരത്തിൽ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തത്‌ തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും ഐഎംഎ ആരോപിച്ചു. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐഎംഎ അറിയിച്ചു. പി.വി.അൻവറിനെതിരെ ഒട്ടും വൈകാതെ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

STORY HIGHLIGHT: ima demands action against mla pv anwar doctor threats