Kerala

സംസ്ഥാനത്ത് ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി; പത്തനംതിട്ട സ്വദേശിക്കായി വ്യാപക തിരച്ചിൽ – fake bomb threat trains police probe pathanamthitta

സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് വ്യാപകമായ പോലീസ് പരിശോധന. റാന്നി സ്വദേശി ഹരിലാലാണ് എറണാകുളം പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ ഭീഷണി നടത്തിയത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം.

സൈബർ സെൽ നടത്തിയ പരിശോധനയിൽ നിന്നാണ് റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപമാണ് ഇയാൾ താമസിക്കുന്നത്. പല കേസുകളിലും നേരത്തെ ഹരിലാൽ പ്രതിയായിട്ടുണ്ട്.

STORY HIGHLIGHT: fake bomb threat trains police probe pathanamthitta