World

ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെന്യാമിൻ നെതന്യാഹു – defense minister yoav gallant was dismissed by israeli prime minister benjamin netanyahu

ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു തന്നെ പറഞ്ഞു.

2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് പുതിയ വിവരം.

STORY HIGHLIGHT: defense minister yoav gallant was dismissed by israeli prime minister benjamin netanyahu