ചക്കക്കുരു ഉപയോഗിച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് അല്ലെ, ചക്കക്കുരു ഫ്രൈ ചെയ്തുകഴിച്ചിട്ടുണ്ടോ? ചോറിനൊപ്പവും അല്ലാതെയുമെല്ലാം കഴിക്കാൻ പറ്റിയ ഒരു സ്പൈസി ചക്കക്കുരു ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചക്കക്കുരു
- ഉപ്പ്
- മഞ്ഞൾപ്പൊടി
- വെള്ളം
- മുളകുപൊടി
- കുരുമുളകുപൊടി
- ജീരകം
- കോൺഫ്ലോർ
- അരിപ്പൊടി
- കറിവേപ്പില
- എണ്ണ
തയ്യാറാക്കുന്ന വിധം
കുറച്ച് ചക്കക്കുരു എടുത്തു ക്ലീൻ ചെയ്തതിനുശേഷം നീളത്തിൽ ചെറുതായി മുറിച് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പ്ലേറ്റിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അല്പം കുരുമുളകുപൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ കോൺഫ്ലോർ, ഒരു ടീസ്പൂൺ അരിപ്പൊടി, അല്പം വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു തിക്ക് പേസ്റ്റ് ആക്കി എടുക്കുക. ഇതിലേക്ക് കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചക്കക്കുരുവും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അൽപ സമയം മാറ്റി വെച്ചതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.