മോട്ടോര്‍ സൈക്കിളുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ഇന്‍സ്റ്റഗ്രാം റീലുകളാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി. അഭ്യാസപ്രകടനങ്ങള്‍ നടത്താൻ ഉപയോഗിച്ച അഞ്ചുവാഹനങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമില്‍ ബൈക്ക് സ്റ്റണ്ടുമായി ബന്ധപ്പെട്ട് പങ്കുവെച്ച റീലുകള്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. ബൈക്കുകളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ചില ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല, ചിലതില്‍ നമ്പര്‍ പ്ലേറ്റ് വ്യക്തവുമല്ല. വരും ദിവസങ്ങളിലും ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
STORY HIGHLIGHT: bike stunt on road five bikes seized