മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ വിളിച്ച ഉന്നതതലയോഗം നീട്ടി. ഈ മാസം 16ന് ചേരാനിരുന്ന യോഗം 28ലേക്കാണ് മാറ്റിയത്. 28ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ സംരക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് യോഗം തീരുമാനിച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് സർക്കാർ. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജൻ, പി.രാജൻ, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാൻ, വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വി.എസ്.അച്യുതാനന്ദൻ, പിണറായി സർക്കാരുകളുടെ വീഴ്ചകളാണ് മുനമ്പത്തെ തർക്കങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. തർക്കം പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
STORY HIGHLIGHT: munambam land dispute government extends high level meeting