കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മൂവർ സംഘമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട് ഹോട്ടലിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ വൈകാതെ പുറത്തുവരുമെന്നും, എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹോട്ടലിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു. പത്രക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ ആരും സംശയിക്കില്ല. ഹോട്ടൽ മുറിയുടെ പിന്നിൽ ഒരു ഏണി ഉണ്ട്. അതിൽ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ട്. എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച ഫെനിയാണ് ഷാഫിയുടെ കൂടെ ഉണ്ടായിരുന്നത്. നീല ട്രോളി ബാഗ് ഉള്ളിലേക്ക് കൊണ്ടു പോയി ഈ രണ്ട് കാര്യങ്ങളും വസ്തുതാപരമാണ്. ട്രോളി ബാഗിൽ പണമാണോ രാഹുലിനും ഷാഫിയുടേയും ഡ്രസ് എടുത്തിട്ട് വന്നതാണോ അത് ഏത് ടെക്സ്റ്റയിൽസ് നിന്നാണ് എന്ന് പറഞ്ഞാൽ കുറച്ചു കൂടി നന്നാവും. എല്ലാം ഒന്ന് വെളിച്ചത്താവട്ടേ എന്നും സുരേഷ് ബാബു പറഞ്ഞു.
12 മുറികൾ സെർച്ച് ചെയ്ത് നിർത്തിയത് തെറ്റാണ്. കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ഉൾപ്പെടെ കൈയേറ്റത്തിന് ശ്രമിച്ചു. ഷാനി മോൾ ഉസ്മാന്റെ മുറിയിലേക്ക് സെർച്ച് ചെയ്യാൻ പോയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അതെല്ലാം ദൃശ്യങ്ങളിലുണ്ട്. കോൺഗ്രസിന്റെ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും ചേർന്ന് ബാക്കിയുള്ള മുറികൾ സെർച്ച് ചെയ്യരുത് എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: palakkad raid cpm district secretary press meet