ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പോക്സോ കേസുകളിലും, ലൈംഗിക പീഡനക്കേസുകളിലും വിധികൾ പ്രസ്താവിക്കുന്ന സെഷൻസ് കോടതികളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, പങ്കജ് മിത്തൽ എന്നിവരുടേതാണ് സുപ്രധാന ഉത്തരവ്. കേസുകളുടെ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടിവിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 396, സെക്ഷൻ 357(എ) പ്രകാരം നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.