ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. തുടർന്ന് ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചുവിട്ടിട്ടുണ്ട്.
‘ഹിമാചല്‍ പ്രദേശിലെ മുഴുവൻ കോൺഗ്രസ് യൂണിറ്റുകളും പിരിച്ചുവിടാനുള്ള നിർദേശം പ്രസിഡന്റ് അംഗീകരിച്ചു. പിസിസി യൂണിറ്റ്, ജില്ലാ പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ എന്നിവയെല്ലാം പിരിച്ചുവിട്ടു’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. 2019-ലും സമാനമായി ഹിമാചലിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടിരുന്നു.
STORY HIGHLIGHT: congress dismissed all units in himachal pradesh