ജിഫ്രി തങ്ങളുടെ പിന്തുണ തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ – rahul mamkootathil met jifry muthukoya thangal

തങ്ങളുടെ വീട്ടിലെത്തിയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മലപ്പുറം വാഴക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു.

സമസ്ത എ പി വിഭാഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചും രാഹുല്‍ പിന്തുണ തേടിയിരുന്നു. ഇന്ന് രാവിലെ മര്‍കസിലായിരുന്നു അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നത്. രാഹുലിനൊപ്പം ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, അബ്ദു റഹ്‌മാന്‍ എടക്കുനി, അബ്ദുല്‍ ജബ്ബാര്‍ നരിക്കുനി എന്നിവരുമുണ്ടായിരുന്നു.

STORY HIGHLIGHT: rahul mamkootathil met jifry muthukoya thangal