കള്ളപ്പണ വിവാദത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും വീണിടത്ത് കിടന്ന് ഉരുളുകയാണ് സിപിഐഎം എന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടി അല്ലാതെ ഹോട്ടലിലേക്ക് മറ്റെന്താണ് കൊണ്ടുവരികയെന്നും ട്രോളി ബാഗിൽ ഉള്ളത് വസ്ത്രമാണെന്നും ഷാഫി കൂട്ടിച്ചേർത്തു. കൂടാതെ പോലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎസ്പി പെരുമാറുന്നത് ഏരിയ സെക്രട്ടറിയെപ്പോലെയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതിന് ശേഷം കോൺഫറൻസ് മുറിയിൽ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയിൽ നിന്ന് മാറ്റാനോ അതിൽ നിറയ്ക്കാനോ സാധിക്കില്ലെന്നുള്ള പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിലും വന്നിരുന്നു.
STORY HIGHLIGHT: shafi prambil about hotel-cctv visuals controversy