മലപ്പുറം പോത്ത് കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഒമ്പത് മാസം പ്രായമുള്ള മാസിൻ എന്ന കുഞ്ഞിനെ ഉടൻ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് ശേഷം പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു.
STORY HIGHLIGHT: nine month old baby injured in pressure cooker explosion