Kozhikode

മധ്യവയസ്ക വീടിനകത്ത് മരിച്ച നിലയിൽ; മരുമകനെ പിടികൂടി പോലീസ് – woman found dead in rented home

മധ്യവയസ്കയായ അമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവണ്ണൂർ സ്വദേശി ആസ്മാബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ രാത്രി ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. പയ്യടി മേത്തൽ ജി.എൽ.പി. സ്കൂളിനു സമീപം സി.പി. ഫ്ലാറ്റിലാണ് സംഭവം. ആസ്മാബിയുടെ കഴുത്തിലെ മാലയും വളയും മറ്റും മോഷണം പോയി.

അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന അസ്മാബിയുടെ മരുമകൻ കാരക്കോണം സ്വദേശി മുഹമൂദിനെയാണ് പോലീസ് പിടികൂടി. തമിഴ് നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: woman found dead in rented home