ചക്ക കൊണ്ട് നല്ല ജെല്ലി പോലെയുള്ള ഹൽവ തയ്യാറാക്കിയാലോ? ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ രുചികരമായ ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മൈദ
- വെള്ളം
- ചക്ക -16 ചുള
- പഞ്ചസാര -മുക്കാൽ കപ്പ്
- ഉപ്പ് -ഒരു നുള്ള്
- നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ
- ഏലക്കായ പൊടി -അര ടീസ്പൂൺ
- ബദാം
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ കുഴച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചതിനുശേഷം വെള്ളം ഒഴിച്ചു പിഴിഞ്ഞു പാൽ എടുക്കുക. എടുക്കാവുന്ന അത്രയും എടുത്തതിനുശേഷം ബാക്കി ഭാഗം കളയാം, ഇനി പാല് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അരമണിക്കൂർ ശേഷം മുകൾഭാഗത്തെ വെള്ളം കളയാം, ശേഷം നന്നായി ഇളക്കി യോജിപ്പിക്കണം. ഈ പാൽ ഉപയോഗിച്ച് ചക്ക നന്നായി അരച്ചെടുക്കണം. ഒരു പാനിലേക്ക് ഇത് ഒഴിച്ചുകൊടുത്തതിനുശേഷം തീ കത്തിക്കുക.
കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, കട്ടയായി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം. ഇടയ്ക്കിടെ ഓരോ ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കണം. ഏലക്കായ പൊടിയും ചേർക്കണം നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ചെറുതായി മുറിച്ച ബദാം ചേർക്കാം. നന്നായി യോജിപ്പിച്ചതിനു ശേഷം എണ്ണ തേച്ച് സെറ്റ് ചെയ്ത ഒരു പാത്രത്തിലേക്ക് ഇതിനെ മാറ്റാം. ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ടൈറ്റ് ആക്കി കൊടുക്കണം. അരമണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.