Celebrities

ജയം രവി നിത്യ മേനോൻ ചിത്രം കാതലിക്കാ നേരമില്ലൈ തിയറ്ററുകളിലേക്ക് – jayam ravi starrer upcoming film kadhalikka neramillais update out

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് നിത്യ മേനോൻ, ജയം രവി എന്നിവർ. ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. കിരുത്തിഗ ഉദനിധി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 20നാകും തിയറ്ററുകളില്‍ എത്തുക എന്നാണ് പുറത്തുന്നുവന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് നൽകുന്നതെന്നും ജയം രവി അഭിമുഖത്തില്‍ പറയുന്നു. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ലക്ഷ്‍മി രാമകൃഷ്‍ണൻ, ലാൽ, വിനോദിനി, വിനയ് റായ്, ഗായകൻ മനോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്.

STORY HIGHLIGHT: jayam ravi starrer upcoming film kadhalikka neramillais update out