കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് വീണ്ടും വേദിയിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഈ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് സൂചന. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി എല്ലാ അംഗങ്ങളും 2025ൽ മടങ്ങിയെത്തുമെങ്കിലും ഒരുമിച്ച് വേദിയിലെത്തുന്നത് 2026ലാകുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി ബിടിഎസ് താരം ജെ–ഹോപ് കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. ബാന്‍ഡ് അംഗം ജിൻ, ജൂണില്‍ തന്റെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയിരുന്നു. ജെ–ഹോപ്പിനെ സ്വീകരിക്കാൻ വിദേശത്ത് നിന്നടക്കം നിരവധി ആരാധകരും എത്തിയിരുന്നു.
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. അതിനാൽ ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. കൂടാതെ സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. ബിടിഎസിനെ ഒന്നിച്ചു കാണാൻ ഇനിയും ഒരു വർഷത്തിലധികം കാത്തിരിക്കണമെന്നത് ആരാധകരെ നിരാശയിലാക്കുകയാണ്.
STORY HIGHLIGHT: when is bts returning to stage