Kerala

ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ് 10-ന് കോഴിക്കോട് നടക്കും – indie comics fest kozhikode

ഫെസ്റ്റ് ഞായറാഴ്ച ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈന്‍ ആശ്രമത്തില്‍ പരിപാടി നടക്കും

ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ് ഐ.സി.എഫ് ആതിഥേയത്വം വഹിക്കാന്‍ കോഴിക്കോട് ഒരുങ്ങുന്നു. ഫെസ്റ്റ് ഞായറാഴ്ച ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈന്‍ ആശ്രമത്തില്‍ പരിപാടി നടക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് സന്ദര്‍ശനസമയം. പ്രവേശനം സൗജന്യമാണ്.

2018-ല്‍ മുംബൈയിലാണ് ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ് ആദ്യമായി നടക്കുന്നത്. സ്വതന്ത്രമായി കോമിക്സ് പ്രസിദ്ധീകരിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇന്‍ഡി കോമിക്‌സ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാണിത്. പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. കോമിക്‌സ് പ്രേമികള്‍ക്ക് ഇതൊരു സുവാര്‍ണാവസരമാണ്.

STORY HIGHLIGHT: indie comics fest kozhikode