കെ.പി.എം. ഹോട്ടലിൽ നിന്ന് കള്ളപ്പണം കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. രാഹുൽ കളവ് പറയുകയായിരുന്നെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ എന്നും സംസാരിക്കുന്ന തെളിവുകൾ പുറത്തുവന്നല്ലോ എന്നും മന്ത്രി പറഞ്ഞു.
ഇവരെന്തും ചെയ്യുന്നവരാണ്. ഞങ്ങൾ കിഴക്കോട്ടാണ് പോകുന്നതെന്ന് ഇവർ പറഞ്ഞാൽ നമ്മൾ പടിഞ്ഞാറോട്ട് നോക്കണം. എന്റെ കൂടെ എപ്പോഴും ഉണ്ടാകുന്ന ബാഗാണ് എന്നുപറഞ്ഞയാളാണ്. ഇപ്പോൾ ബാഗ് ഒരുവഴിക്ക്, പറഞ്ഞയാൾ വേറൊരുവഴിക്ക് വേറൊരു കാറിൽ. വ്യാജ കാർഡ്, വ്യാജ വാക്ക്, ഓരോന്നായി പൊളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും എം.ബി.രാജേഷ് പറഞ്ഞു.
STORY HIGHLIGHT: mb rajesh palakkad black money allegation new cctv visuals