വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചുകൊണ്ടാണിത്. കഴിഞ്ഞദിവസം കെ.സി. വേണുഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഷാനിബ് വ്യക്തമാക്കി.
‘വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. കാറിൽ പണംകൊണ്ട് ഓടി രക്ഷപ്പെട്ടതല്ല. ഫെനിയെ രക്ഷപ്പെടുത്തിയതാണ്. മാധ്യമങ്ങൾ ചോദിക്കുമ്പോൾ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞത്. എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹംതന്നെ വ്യക്തമാക്കട്ടെ.’ ഷാനിബ് പറഞ്ഞു.
STORY HIGHLIGHT: ak shanib palakkad raid vd satheesan rahul mamkootathil