രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിന് ഏറെ ദോഷം ചെയ്യും. രാത്രി ഭക്ഷണത്തിന് ശേഷവും ഉറക്കത്തിന് മുമ്പും ലഘുഭക്ഷണം കഴിക്കുന്നത് അനാവശ്യ കലോറി ഉപഭോഗത്തിന് കാരണമാകും. പഞ്ചസാര അടങ്ങിയത്, എണ്ണയിൽ വറുത്തത്, ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ രാത്രിയിൽ ഉൾപ്പെടുന്നുവെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി ഉയരാൻ ഇടയാക്കും. ഉറങ്ങുന്ന സമയത്തിനോട് അടുത്ത് ധാരാളം കലോറികൾ കഴിക്കുന്നത് ഗ്ലൂക്കോസ് ഉചിതമായി ഉപയോഗിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെയും ദഹനത്തെയും തടസ്സപ്പെടുത്തും. ഇതിലൂടെ പ്രമേഹത്തിനും ശരീരഭാരം ഉയരാനുമുള്ള സാധ്യത കൂടും. വിശപ്പില്ലെങ്കിലും പലപ്പോഴും പലപ്പോഴും വൈകി ഭക്ഷണം കഴിക്കുന്നത് വിരസതയോ സമ്മർദമോ ക്ഷീണമോ മൂലമാകാം. ഈ ഘടകങ്ങൾ ഒഴിവാക്കിയതിന് ശേഷവും നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ, ലഘുഭക്ഷണം കഴിക്കാം. അപ്പോഴും ശ്രദ്ദിക്കേണ്ട കാര്യം ഉയർന്ന പ്രോട്ടീനും നാരുകളുമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.